Latest NewsNewsInternational

‘തിന്മ ശിക്ഷിക്കപ്പെടാതെ പോകരുത്’: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ ഏറ്റവും വലിയ ധനികൻ

കീവ്: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ മുൻനിര ധനികൻ. രാജ്യത്തെ ഏറ്റവും സമ്പന്ന വ്യക്തിയായ റിനാറ്റ് അഖ്മെറ്റോവ് ആണ് യുദ്ധക്കുറ്റം ആരോപിച്ച് റഷ്യയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുന്നത്. റഷ്യ ഇനിയും ഇത്തരം പ്രവർത്തികൾ തുടരരുതെന്നാണ് പരാതിക്കാരൻ ആഗ്രഹിക്കുന്നത്.

മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റൽ ഉരുക്കു നിർമ്മാണശാലയുടെ ഉടമസ്ഥനാണ് റിനാറ്റ് അഖ്മെറ്റോവ്. ആഴ്ചകൾ നീണ്ട റഷ്യൻ ബോംബാക്രമണത്തെ തുടർന്ന് ഛിന്നഭിന്നമായ കീവ് നഗരത്തിൽ, റിനാറ്റിന്റെ വസ്തുവകകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് റഷ്യക്കെതിരെ ഇദ്ദേഹം കേസ് ഫയൽ ചെയ്യുന്നത്.

യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിലാണ് ഇദ്ദേഹം തന്റെ പ്രോപ്പർട്ടി അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കാണിച്ച് സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. തിന്മകൾ ഒരു കാരണവശാലും ശിക്ഷിക്കാതെ പോകരുത് എന്നാണ് ശതകോടീശ്വരനായ റിനാറ്റ് അഖ്മെറ്റോവ് ഇതേപ്പറ്റി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button