സാങ്കേതിക രംഗത്ത് പുതിയ മാറ്റത്തിന് ഒരുങ്ങി ടെസ്ല. ടെസ്ല നിർമ്മിച്ച എഐ റോബോട്ടിന്റെ പ്രാഥമിക രൂപം സെപ്തംബർ 30 ന് പ്രദർശിപ്പിക്കും. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ഈ എഐ റോബോട്ട്. ഒപ്ടിമസ് എന്നാണ് ഈ റോബോട്ടിന് പേര് നൽകിയിട്ടുള്ളത്.
ഒപ്ടിമസിന് പ്രത്യേകം വികസിപ്പിച്ചെടുത്ത സെൻസറുകളും ആക്ച്യുവേറ്ററുകളും നൽകിയിട്ടുണ്ട്. കൂടാതെ, തല ഭാഗത്ത് ഓട്ടോപൈലറ്റ് ക്യാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. 150 പൗണ്ട് ഭാരം ഉയർത്താനുള്ള ശേഷിയുണ്ട്. 45 പൗണ്ട് വരെയാണ് ഭാരം കൊണ്ടുനടക്കാനുള്ള കഴിവ്.
Also Read: Jabra Talk 65: ഈ മോണോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെ പ്രത്യേകത അറിയാം
കഴിഞ്ഞ വർഷമാണ് ഒപ്ടിമസിനെ ടെസ്ല സ്ഥാപകനായ എലോൺ മസ്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഈ വർഷം അവസാനത്തോടെ റോബോട്ടിനെ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. ടെസ്ല എഐ ഡേ ആയി ആചരിക്കുന്നത് സെപ്റ്റംബർ 30 നാണ്. ഈ ദിവസമാണ് ഒപ്ടിമസിന്റെ പ്രാഥമിക രൂപവും പുറത്തിറക്കുന്നത്.
Post Your Comments