Latest NewsIndiaNews

പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു

 

പഞ്ചാബ്‌: പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭാവനയെ ചൊല്ലിയുള്ള തർക്കമാണ് അപകടത്തിൽ കലാശിച്ചത്. ജലന്ധറിലെ ഡിഎവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളജിലെ ഹോസ്റ്റലിൽലാണ് സംഭവം. ബി.എസ്‌.സി കോമേഴ്‌സ് വിദ്യാർത്ഥിയായ കിഷൻ കുമാർ യാദവ് ആണ് മരിച്ചത്.

രാത്രി 12 മണിയോടെ ഹോസ്റ്റലിൽ പിറന്നാൾ പാർട്ടി നടക്കുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബാൽക്കണിക്ക് സമീപം എത്തുകയും ചെയ്തു. അടിപിടിക്കിടെ ഇരുവരും താഴേക്ക് വീണു. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കിഷൻ കുമാർ യാദവ് മരിച്ചിരുന്നു.

സഹപാഠി അമൻ ഗുരുതരാവസ്ഥയിൽ ചികിസ്തയിലാണ്. ഇരുവരും ബിഹാറിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അതേസമയം, പോലീസ് ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി അഡീഷണൽ ഡി.സി.പി ജസ്കിരത്ജിത് തനേജ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button