Latest NewsKeralaNews

ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ: പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങിക്കൊടുത്തു. ഇനി അത് അനുവദിക്കില്ല.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷം നിയമസഭ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ മന്ത്രി സ്പീക്കർക്ക് പരാതി നൽകി.

‘പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു. പ്രതിപക്ഷം ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണ്. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങിക്കൊടുത്തു. ഇനി അത് അനുവദിക്കില്ല’- സജി ചെറിയാൻ പറഞ്ഞു

Read Also: പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

അതേസമയം, നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button