മുംബൈ: മുംബൈ കുര്‍ള മേഖലയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. നാലു നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഏകദേശം 20-25 പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടാകാമെന്നാണ് നിഗമനം. മരണമടഞ്ഞവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുത്തതായി ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
മുംബൈയിലെ കുര്‍ളയിലെ കെട്ടിട ദുരന്തത്തില്‍ കേന്ദ്ര ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എത്രപേരാണ് കെട്ടിടത്തിനകത്തുള്ളതെന്ന് കൃത്യമായ വിവരം അതുവരെ ലഭ്യമായിട്ടില്ലെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു. അമ്പതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ചിലേറെ ബഹുനില കെട്ടിടങ്ങളാണ് മഹാരാഷ്ട്രയിലെ വിവിധ മേഖലകളില്‍ തകര്‍ന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുമ്പോഴും താമസക്കാരുടെ പിടിവാശി കാരണമാണ് നടപടി വൈകുന്നതെന്നാണ് മഹാരാഷ്ട്ര മുന്‍സിപ്പല്‍ അതോറിറ്റി പറയുന്നത്.
Post Your Comments