Latest NewsFootballNewsSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ട്രാന്‍സ്ഫര്‍ അനുവദിക്കില്ലെന്ന് 37കാരനായ സൂപ്പര്‍ താരത്തെ ക്ലബ്ബ് അറിയിച്ചു. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ക്ലബ്ബുകളില്‍ കളിക്കാൻ റൊണാള്‍ഡോക്ക് താല്പര്യമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നിലപാട് വ്യക്തമാക്കിയത്.

ബയേണ്‍ മ്യൂണിച്ചിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍, ബയേണ്‍ അധികൃതര്‍ തന്നെ അക്കാര്യം നിഷേധിച്ചു. റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ യാതൊരുവിധ ശ്രമവുമില്ലെന്ന് ബയേണ്‍ വ്യക്തമാക്കി. പിന്നാലെ ചെല്‍സിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തീരുമാനം കടുപ്പിക്കുകയായിരുന്നു.

ഇതിനിടെ റൊണാള്‍ഡോയെ റോമയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ ജോസ് മൗറീഞ്ഞോ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കരിയര്‍ തുടങ്ങിയ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്കോ റൊണാള്‍ഡോ മാറിയേക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെക്കുറിച്ച് റൊണാള്‍ഡോ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button