Latest NewsKeralaNews

15കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

തൃശ്ശൂർ: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അ‌റസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് പോലീസാണ് മലപ്പുറത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറയ്‌ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകനായ മലപ്പുറം സ്വദേശി അഷ്‌റഫ് ആണ് പിടിയിലായത്.

സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 15 വയസ്സുള്ള വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button