Latest NewsNewsLife Style

പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതും. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി വന്നേക്കാം.

പ്രമേഹം കൂടുമ്പോള്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്‍റെ സഞ്ചാരം മന്ദഗതിയിലാകുന്നു. ഇതിലൂടെ രക്തയോട്ടം കുറയുന്നു. പ്രധാനമായും കൈകാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇത്തരത്തില്‍ കുറയുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇവിടങ്ങളില്‍ ചെറിയ വ്രണങ്ങളുണ്ടാവുന്നത്. വ്രണങ്ങളുണ്ടാകും മുമ്പ് തന്നെ ഇതിനുള്ള ചില സൂചനകള്‍ പ്രകടമായിരിക്കും. ചര്‍മ്മത്തില്‍ നിറവ്യത്യാസം, മരവിപ്പ്, പഴുപ്പ് പുറത്തേക്ക് വരല്‍ എല്ലാം പ്രമേഹം അധികരിക്കുന്നത് മൂലം വ്രണങ്ങളുണ്ടാകുന്നതിന്‍റെ തുടക്കമാണ്.

Read Also:- ബര്‍മിങ്ഹാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇത്തരത്തില്‍ പ്രമേഹരോഗികളില്‍ മുറിവുകള്‍ സംഭവിക്കുന്നത് തടയാൻ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്..

✶ എല്ലാ ദിവസവും ആരോഗ്യം സ്വന്തമായി തന്നെ വിലയിരുത്തുക. കാല്‍പാദങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കുക. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണുക.

✶ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും അത് നിയന്ത്രിക്കുക. ഭക്ഷണത്തിലൂടെയും ചികിത്സയിലൂടെയും നിയന്ത്രിക്കാം. ഇക്കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്.

✶ പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും അതുപേക്ഷിക്കുക. പുകവലി പ്രമേഹം അധികരിക്കുന്നതിന് ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button