Latest NewsIndia

ലെ-മനാലി 480 കി.മീ ദൂരം 55 മണിക്കൂറിൽ പൂർത്തിയാക്കി: ലോക റെക്കോർഡ് നേടി സൈക്ലിസ്റ്റ്

ലെ: ലേ മുതൽ മനാലി വരെയുള്ള 480 കിലോമീറ്റർ ദൂരം അതിവേഗം പൂർത്തിയാക്കി ഗിന്നസ് റെക്കോർഡിട്ട് ഇന്ത്യക്കാരിയായ സൈക്ലിസ്റ്റ്.
55 മണിക്കൂറും 13 മിനിറ്റും കൊണ്ടാണ് പ്രീതി മാസ്‌കെയെന്ന സൈക്ലിസ്റ്റ് ഈ ദൂരം പിന്നിട്ടത്.

പൂനെ സ്വദേശിനിയായ പ്രീതി ഇത്തരത്തിലുള്ള റെക്കോർഡ് നേടുന്ന ആദ്യ വനിതാ സൈക്ലിസ്റ്റ് ആണ്. 45 വയസുള്ള ഇവർ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. അസുഖങ്ങളിൽ നിന്നും രക്ഷനേടാനായി 40 വയസ്സ് മുതലാണ് താൻ സൈക്കിളോടിച്ചു തുടങ്ങിയതെന്ന് പ്രീതി പറയുന്നു. തനിക്ക് സാധിക്കുമെങ്കിൽ, സ്വന്തം ഭയത്തെ മറികടക്കാൻ ഏതൊരു സ്ത്രീക്കും സാധിക്കുമെന്നും അവർ അറിയിച്ചു.

അതേസമയം, ഗിന്നസ് റെക്കോർഡ് നേടാനുള്ള നടപടിക്രമങ്ങളെല്ലാം പ്രീതി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. റെക്കോർഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് തന്നെയാണ് അവർ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button