Latest NewsNewsTechnology

ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ? പുതിയ ഫീച്ചറുമായി അലക്സ

ഉപയോക്താവിന്റെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അനുകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത

പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആമസോൺ അലക്സ. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ ഓർമകളിൽ മാത്രം ജീവിക്കുന്നവരെ, അവരുടെ ശബ്ദത്തിന്റെ സാന്നിധ്യത്തിലൂടെ നമുക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഒരുങ്ങുകയാണ് അലക്സ. ഉപയോക്താവിന്റെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അനുകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

റിപ്പോർട്ടുകൾ പ്രകാരം, മരിച്ചു പോയവരുടെ ശബ്ദത്തിന്റെ ഓഡിയോ ഫയൽ അലക്സ അനാലിസിസ് ചെയ്യുകയും ഇതനുസരിച്ച് അലക്സ ശബ്ദം അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. കൂടാതെ, നമുക്ക് ഇഷ്ടപ്പെട്ട പേരുകൾ വിളിച്ച് അഭിസംബോധന ചെയ്യാനും സാധിക്കും. എന്നാൽ, ഈ ഫീച്ചർ ആൾമാറാട്ടത്തിനും മറ്റുള്ളവരെ കബളിപ്പിക്കാനും ഉപയോഗിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

Also Read: ഇൻസ്റ്റഗ്രാം: കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം

മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ഡിജിറ്റൽ അസിസ്റ്റന്റാണ് ആമസോൺ അലക്സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button