ആറ്റിങ്ങൽ: യുവാവിനെ വീടു കയറി ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്മരുതി കോവൂർ ലക്ഷംവീട് സ്വദേശി ബിനു (കൊച്ചുമോൻ-31)വിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചെമ്മരുതി ചേട്ടക്കാവ് സ്വദേശി സുനിലിനെ (30) ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതിയോടൊപ്പം ജോലിക്കു പോകുന്ന സുനിൽ കഴിഞ്ഞദിവസം ജോലിക്ക് ചെല്ലാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്.
Read Also : സംസ്ഥാനത്ത് ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം: ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍
കഞ്ചാവ് വിൽപന, മോഷണം, അടിപിടി ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് ബിനുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments