ഡൽഹി: ഗുജറാത്തിൽ, ട്രെയിൻ കത്തിച്ചതിനു പിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകിയതിനു മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പിനാരായണൻ.
മുൻ ഐപിഎസ് ഓഫീസറായിരുന്ന ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ അകപ്പെട്ടു പോയ ഐഎസ്ആർഒ ചാരക്കേസിലും ആർ.ബി ശ്രീകുമാർ ചെയ്തത് ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടുകഥകൾ സൃഷ്ടിച്ച് വിവാദമാക്കാൻ ശ്രമിച്ചതിനാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മുമ്പും അയാൾ ഇതു തന്നെയാണ് ചെയ്തതെന്ന് നമ്പി നാരായണൻ വെളിപ്പെടുത്തുന്നു.
എല്ലാറ്റിനും ഒരു പരിധിയുണ്ട്. എന്നാൽ, ആർ.ബി ശ്രീകുമാർ എല്ലാ പരിധികളും ലംഘിച്ചെന്നും, അതിനാൽത്തന്നെ അവൻ അറസ്റ്റിലായതിൽ വളരെ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ തുറന്നു പറഞ്ഞു. ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ചുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആർ.ബി ശ്രീകുമാർ.
Post Your Comments