MalappuramLatest NewsKeralaNattuvarthaNews

‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെ’: വി.മുരളീധരൻ

മലപ്പുറം: ‌രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ഗോത്രവർഗ പ്രതിനിധിയായത് ഉൾക്കൊള്ളാനാകാത്ത സി.പി.എം, ആദിവാസി ഗോത്രവർഗ ജനവിഭാഗത്തിന്റെ ശ്രദ്ധ തിരിക്കാനാണ് വയനാട്ടിൽ കുഴപ്പമുണ്ടാക്കിയതെന്ന് മുരളീധരൻ ആരോപിച്ചു.

സർക്കാരും പാർട്ടിയും പ്രതിരോധത്തിലായ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന്, വാർത്തകളെ വഴിതിരിച്ചു വിടേണ്ടതുണ്ടെന്നും എസ്.എഫ്.ഐയെ അഴിച്ചുവിട്ട് പിണറായി വിജയൻ ശ്രമിക്കുന്നത് ഇതിനാണെന്നും മുരളീധരൻ പറഞ്ഞു.

‘കോൺഗ്രസ് നേതാവിന്റേത് സംഘപരിവാറിന്റെ ഭീകരതയെ മയിലെണ്ണ പുരട്ടി സുഖിപ്പിക്കുന്ന പ്രതികരണം’: തോമസ് ഐസക്ക്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സാമാജികർ ആർക്കൊപ്പം നിൽക്കുന്നു എന്നതിലൂടെ അവരുടെ നയം വ്യക്തമാകുമെന്നും പാവപ്പെട്ടവർക്കൊപ്പം നിലകൊള്ളുന്നവർക്ക്, ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കേണ്ടിവരുമെന്നും വി. മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button