KeralaLatest NewsNewsBusiness

വികെസി: ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30 ന് അവസാനിക്കും

വികെസി ഉൽപ്പന്നം വാങ്ങുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചതോറും സമ്മാനം നൽകുന്നുണ്ട്

കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി ഉടൻ അവസാനിക്കും. പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുക, ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വികെസി പ്രൈഡ് സമ്മാന പദ്ധതി ആരംഭിച്ചത്.

കടകളിൽ നേരിട്ട് എത്തി വികെസി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വികെസി ഉൽപ്പന്നം വാങ്ങുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചതോറും സമ്മാനം നൽകുന്നുണ്ട്. ഈ സമ്മാന പദ്ധതി പ്രാദേശിക വിപണികൾക്ക് ഊർജ്ജം പകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി ഗോവിന്ദൻ

കേരളത്തിൽ പദ്ധതി ആരംഭിച്ച് മാസങ്ങൾക്കകം വൻ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തിലെ വിജയത്തെ തുടർന്നാണ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഈ മാസം 30 നാണ് പദ്ധതി അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button