Latest NewsKeralaNewsBusiness

ബിഎസ്എൻഎൽ: നഷ്ടപരിഹാരം നൽകിയത് 11,000 രൂപ

മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിലാണ് ബിഎസ്എൻഎലിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്

ഒരു മണിക്കൂർ സേവനം മുടങ്ങിയതോടെ ഉപയോക്താവിന് നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിലാണ് ബിഎസ്എൻഎലിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.

ഒരു മണിക്കൂർ സേവനം നിലച്ചതോടെ, സുനിലിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1,000 രൂപയും ബിഎസ്എൻഎൽ നൽകണമെന്നാണ് വിധി. 2019 ഡിസംബർ 23 നാണ് സംഭവം നടന്നത്. റീചാർജ് ചെയ്തിട്ടും ഒരു മണിക്കൂറാണ് സേവനം നിലച്ചത്. ഇതിനെതിരെ പരാതിയുമായി സുനിൽ ചേർത്തല, ആലപ്പുഴ ഓഫീസുകൾ സന്ദർശിച്ചെങ്കിലും പരാതി ഒത്തുതീർപ്പായില്ല. ഇതോടെ, സുനിൽ ആലപ്പുഴ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത്, കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും: വി.ടി. ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button