യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും. ഒല കമ്പനിയുടെ ക്വിക്ക് കോമേഴ്സ് സെഗ്മെന്റാണ് ഒല ഡാഷ്.
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ടാക്സി സേവന ദാതാക്കളായിരുന്ന ഒല വളരെ പെട്ടെന്നാണ് ഇലക്ട്രിക് സ്കൂട്ടർ നിർമ്മണ രംഗത്തേക്ക് ചുവടുറപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഒല ഇലക്ട്രിക് കാർ വിപണി ലക്ഷ്യമിടുന്നത്. ഈ കാര്യങ്ങൾ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഒല വ്യക്തമാക്കിയത്. കൂടാതെ, ഒലയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഒലയുടെ യൂസ്ഡ് കാർ ബിസിനസ് മേധാവി അരുൺ സിർ ദേശ്മുഖ്, ഒല ഇലക്ട്രിക് മാർക്കറ്റിംഗ് മേധാവി വരുൺ ദുബെ എന്നിവർ കമ്പനിയിൽ നിന്ന് രാജിവെച്ചത്. 500 കോടി രൂപയുടെ വരുമാനമാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒല കൈവരിച്ചത്.
Post Your Comments