Latest NewsFootballNewsSports

താരമായി മെസി: പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയർന്നു

പാരീസ്: പിഎസ്ജിയിൽ ആദ്യ സീസണിൽ നിറം മങ്ങിയെങ്കിലും സൂപ്പർ താരം ലയണൽ മെസി ക്ലബിന് നൽകിയത് വൻ സാമ്പത്തിക നേട്ടം. മെസിയുടെ വരവോടുകൂടി പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയർന്നു. ഒറ്റയടിക്ക് പരസ്യവരുമാനം എട്ടിരട്ടിയായി വർദ്ധിച്ചു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസിയുടെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റത്തിന് കാരണം.

പിഎസ്ജിയിലെത്തിയ മെസിയ്ക്ക് പതിവ് ഫോമിലേക്ക് എത്താനായില്ല. സീസണിൽ 34 കളിയിൽ ആകെ നേടാനായത് 11 ഗോളും 14 അസിസ്റ്റുകളുമായിരുന്നു. എന്നാല്‍, കളിക്കളത്തിൽ നിറംമങ്ങിയെങ്കിലും മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലുണ്ടായത് വൻ വ‍ർദ്ധനയാണ്. പുതിയ പത്ത് സ്പോൺസർമാരാണ് പിഎസ്ജിയുമായി ഒപ്പുവെച്ചത്.

Read Also:- ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇതോടെ, പിഎസ്ജിയുടെ ക്രിപ്റ്റോ കറൻസിയുടെ മൂല്യം ഇരട്ടിയായി. പിഎസ്ജിയുടെ ജഴ്സി വിൽപനയും പ്രതീക്ഷകൾ തെറ്റിച്ചു. കഴിഞ്ഞ സീസണിൽ മാത്രം വിറ്റത് പത്തുലക്ഷത്തിലേറെ ജഴ്സികളാണ്. ഇതിൽ 60 ശതമാനത്തിൽ ഏറെയും മെസിയുടെ 30-ാം നമ്പർ ജഴ്സിയാണ്. വരും സീസണിലും മെസി തന്നെയായിരിക്കും പിഎസ്ജിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button