ഒരു നല്ല ദിവസം തുടങ്ങുന്നത് ലെമണ്‍ ടീ കുടിച്ചിട്ടായാലോ ?. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധി ആണ് ലെമണ്‍ ടീ. വയറിന്റെ അസ്വസ്ഥത, അമിതവണ്ണം, ദഹനക്കേട് എന്നിവയ്ക്കും രോഗപ്രതിരോധ ശേഷിക്കും ലെമണ്‍ ടീ നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും ലെമണ്‍ ടീ ക്കു സാധിക്കും. വെറും വയറ്റില്‍ ദിവസവും ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കാം.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ലെമണ്‍ ടീ. ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിച്ചാല്‍ ശ്വസന സംബന്ധമായ രോഗങ്ങള്‍ ഒന്നും തന്നെ നമ്മെ അലട്ടില്ല. വായ്നാറ്റം അകറ്റാനും ലെമണ്‍ ടീ സഹായിക്കുന്നു.
Read Also : സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
ദിവസവും ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിക്കുന്നത് ഡിപ്രഷന് ഉത്കണ്ഠ എന്നിവയ്ക്കു പരിഹാരം കാണാന്‍ സഹായിക്കുന്നു. ലെമണ്‍ ടീ ശരീരത്തിന്റെ നിര്‍ജ്ജലീകരണം തടഞ്ഞ് ശരീരാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
Post Your Comments