ആലപ്പുഴ: മൊബൈൽ ഉപയോക്താവിന് സേവനം മുടക്കിയതിന് ബി.എസ്.എൻ.എൽ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. 10,000 രൂപയും 1,000 രൂപ കോടതിച്ചെലവും നൽകാനാണ് ഉത്തരവ്.
മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിൽ, അഡ്വ. മുജാഹിദ് യൂസഫ് മുഖാന്തരം നൽകിയ കേസിൽ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെയാണ് വിധി.
485 രൂപയ്ക്ക് റീചാർജ് ചെയ്ത ഫോണിൽ നിശ്ചിത കാലാവധിക്ക് മുന്നേ സേവനം നിലച്ചു. തുടർന്നു വീണ്ടും ചാർജ് ചെയ്തു. എന്നാൽ, അടുത്ത ദിവസം തന്നെ ഫോൺ ഒരു മണിക്കൂറോളം മുടങ്ങി.
എൽ.ഐ.സി ഏജന്റായ സുനിലിനു നിർണായക ഇടപാടുകൾ നഷ്ടമായി. ഇതു കനത്ത നഷ്ടമുണ്ടാക്കിയെന്നു കാണിച്ച് നൽകിയ കേസിലാണ് കമ്മീഷൻ പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ഉത്തരവിറക്കിയത്.
Post Your Comments