കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍.ഉഷസ് (36) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം പാതയില്‍ വെട്ടിത്തിട്ട ജങ്ഷന് സമീപം ആണ് അപകടമുണ്ടായത്. ഉഷസ് സഞ്ചരിച്ച സ്കൂട്ടറില്‍ മറ്റൊരു ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അധ്യാപികയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Also : ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഉഷസ് ചികിത്സയിലിരിക്കേ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഒറ്റക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാജേഷ് തിരുവനന്തപുരം ചലച്ചിത്ര അക്കാദമി ജീവനക്കാരനാണ്. കൈലാസ്, ആവണി എന്നിവര്‍ മക്കളാണ്.
Post Your Comments