KasargodLatest NewsKeralaNattuvarthaNews

യുവതിക്കു നേരെ ലൈംഗികാതിക്രമം : ഓട്ടോഡ്രൈവർ പൊലീസ് പിടിയിൽ

ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാർ അറസ്റ്റ് ചെയ്തത്

നീലേശ്വരം: ഭർതൃമതിയായ യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാർ അറസ്റ്റ് ചെയ്തത്.

Read Also : എറ്റവും മികച്ച റീച്ചാര്‍ജ് പ്ലാനുമായി ബി.എസ്.എൻ.എൽ

പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിനു മുമ്പും നിരവധി തവണ ഫോൺ ചെയ്ത് ശല്യം ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. മേലിൽ ഫോൺ വിളിക്കരുതെന്ന് താക്കീതും ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യം ചെയ്യാൻ വന്നതിനാലാണ് യുവതി വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയത്.

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button