തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ വേണ്ടി പുതിയ കാർ വാങ്ങുന്നു. മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായും വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് പുതുതായി വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
33,31,000 രൂപയോളമാണ് ഒരു കിയ കാർണിവലിന് വില വരുക. അതേസമയം, നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.
Read Also: കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: കെ സുരേന്ദ്രൻ
Post Your Comments