Latest NewsKeralaNews

മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ വേണ്ടി പുതിയ കാർ വാങ്ങുന്നു. മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിനായും വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോർട്ടിന് മൂന്ന് ഇന്നോവയുമാണ് പുതുതായി വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

Read Also: കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഇപി ജയരാജൻ

33,31,000 രൂപയോളമാണ് ഒരു കിയ കാർണിവലിന് വില വരുക. അതേസമയം, നിലവിൽ മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.

Read Also: കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button