ലാഹോർ: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാജിദ് മജീദ് മിറിന് ശിക്ഷ വിധിച്ച് പാകിസ്ഥാൻ. തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് സാജിദ് മജീദ് മിറിന് 15 വർഷം തടവ് തീവ്രവാദ വിരുദ്ധ കോടതി വിധിച്ചത്. പ്രതിക്ക് 400,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലെ അംഗമാണ് സാജിദ് മജീദ് മിർ.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
ഇന്ത്യയും അമേരിക്കയും അന്വേഷിച്ചുകൊണ്ടിരുന്ന തീവ്രവാദിയായിരുന്നു സാജിദ് മജീദ് മിർ. ഇയാൾ മരിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഏപ്രിൽ മാസത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് സാജിദിനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്.
Post Your Comments