കുഞ്ഞുങ്ങളും കൗമാരക്കാരും നാളെയുടെ പ്രതീക്ഷകളാണ്. എന്നാൽ, സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി വസ്തുക്കളുടെ അടിമയാകുന്ന യുവ തലമുറയെയാണ് ഇന്ന് നമ്മൾ കാണുന്നത്. സ്‌കൂൾ പ്രായം മുതൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന, ലഹരി വില്പന കേന്ദ്രങ്ങളുടെ കണ്ണിയാകുന്നവരെക്കുറിച്ചു നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനമാണ്. സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെയാണ് ലോകരാജ്യങ്ങള്‍ ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
read also: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.
ലഹരിമരുന്നു വ്യാപനം തടയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക. ലഹരി വസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കുക. ലഹരിമുക്തമായ ലോകം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. എന്നാൽ, ഒരു ദിവസത്തെ ആഘോഷങ്ങൾ മാത്രമായി ഈ ദിനവും പലയിടത്തും ചുരുങ്ങിപോകാറുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ഈ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം.
Post Your Comments