
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ കപ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പി. പുതിയ ഗെയിമിംഗ് പോർട്ട്ഫോളിയോകളാണ് എച്ച്പി അവതരിപ്പിച്ചിട്ടുള്ളത്. എച്ച്പി ഒമെൻ 16, 17, വിക്ടസ് 15, 16 ലാപ്ടോപ്പുകൾ, ഒമെൻ, വിക്ടസ് ഡെസ്ക്ടോപ്പുകൾ എന്നിവയടങ്ങുന്ന പുതിയ ഗെയിമിംഗ് പോർട്ട്ഫോളിയോകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഗെയിമിംഗ് ഉപകരണങ്ങളുടെ എല്ലാ ഘടകങ്ങളും, സ്റ്റാമ്പ് ചെയ്ത അലുമിനിയം കവർ ഉൾപ്പെടെയുള്ളവ നിർമ്മിച്ചിട്ടുള്ളത് റീസൈക്കിൾ ചെയ്ത് ഓഷ്യൻ- ബൗണ്ട് പ്ലാസ്റ്റിക് നിന്നാണ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പോർട്ട്ഫോളിയോകളിൽ ജനറേഷൻ ഇന്റൽ കോർ, എഎംഡി റൈസൺ 6000 സീരീസ് പ്രോസസറുകളും അപ്ഡേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments