![](/wp-content/uploads/2022/06/whatsapp-image-2022-06-25-at-7.21.54-am.jpeg)
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഗോ ഫസ്റ്റ്. പുതിയ വിമാന സർവീസാണ് ഗോ ഫസ്റ്റ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും അബുദാബിയിലേക്കാണ് സർവീസ് നടത്താനൊരുങ്ങുന്നത്. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ് നടത്തുക.
15,793 രൂപയ്ക്ക് റിട്ടേൺ നിരക്കിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ആദ്യ യാത്ര 28-ാം തീയതി രാത്രി 8.05 നാണ് ആരംഭിക്കുന്നത്. പ്രാദേശിക സമയം രാവിലെ 10:40 നാണ് അബുദാബിയിൽ എത്തുന്നത്. റിട്ടേൺ ഫ്ലൈറ്റ് അബുദാബിയിൽ നിന്ന് രാത്രി 11:40 ന് പുറപ്പെട്ട് പുലർച്ചെ 5.10 നാണ് കൊച്ചിയിൽ എത്തുന്നത്.
Post Your Comments