
മേപ്പാടി: പുഴയില്‍ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു. തമിഴ്നാട് സേലം സ്വദേശിനി യൂനിസ് നെല്സന് (31) ആണ് മരിച്ചത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി.
വയനാട് മേപ്പാടി എളമ്പിലേരിയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഭർത്താവ് സനിയൽ സഗയരാജിനൊപ്പം എളമ്പിലേരിയിലെ റിസോർട്ടിൽ എത്തിയതായിരുന്നു യൂനിസ്. ചിത്രങ്ങൾ പകർത്തുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നുവെന്നാണ് സൂചന.
സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments