WayanadKeralaNattuvarthaLatest NewsNews

മേ​പ്പാ​ടിയിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ദമ്പ​തി​കളിൽ യുവതിക്ക് ദാരുണാന്ത്യം

ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​നി യൂ​നി​സ് നെ​ല്‍​സ​ന്‍ (31) ആ​ണ് മ​രി​ച്ച​ത്

മേ​പ്പാ​ടി: പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ദമ്പതി​ക​ളി​ൽ യു​വ​തി മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​നി യൂ​നി​സ് നെ​ല്‍​സ​ന്‍ (31) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തിയശേഷം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു യുവതി.

വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​ലേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് സ​നി​യ​ൽ സ​ഗ​യ​രാ​ജി​നൊ​പ്പം എ​ള​മ്പി​ലേ​രി​യി​ലെ റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു യൂനിസ്. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

Read Also : പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രെ​യും ക​ര​ക​യ​റ്റി മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ‌മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button