Latest NewsIndiaNews

ഗുജറാത്ത് കലാപം: പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ച് സുപ്രീം കോടതി

അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പറയുന്നു.

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ച് സുപ്രീം കോടതി. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു. സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും കോടതി തള്ളി. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് 2002 ല്‍ നാനാവതി കമ്മീഷനെ നിയമിച്ചത്.

2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും, കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പറയുന്നു.

Read Also: പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ

ഗുജറാത്ത് എ.ഡി.ജി.പി ആയിരുന്ന ആർ.ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമെന്ന് പറയുന്ന കമ്മീഷൻ റിപ്പോർട്ട്, ഗുജറാത്ത് കലാപത്തിൽ മോദി ഒത്താശ ചെയ്തെന്ന് കാട്ടി സത്യവാങ്മൂലം നൽകിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button