പാകിസ്ഥാനില്‍ ഗർഭിണിയോട് അതിക്രൂരത. കുഞ്ഞിന്റെ തല പ്രസവ സമയത്ത് ഛേദിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ ഹിന്ദു മതത്തില്‍പ്പെട്ട യുവതിയ്ക്ക് നേരെയാണ് ആശുപത്രി അധികൃതർ ക്രൂരത കാട്ടിയത്. സിന്ധ് പ്രവശ്യയിലെ റൂറല്‍ ഹെല്‍ത്ത് സെന്ററിലാണ് സംഭവം.
കുഞ്ഞിനെ കഷ്ണങ്ങളായി പുറത്തെടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നത്. ഛേദിക്കപ്പെട്ട തല അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു. ഉടല് മാത്രമായി പുറത്ത് എടുത്തതോടെ വലിയ തോതില്‍ രക്ത സ്രാവം ഉണ്ടായി അമ്മയുടെ ജീവനും അപകടത്തിലാവുകയായിരുന്നു. തുടർന്ന് ജംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സില്‍ എത്തിക്കുകയും നവജാതശിശുവിന്റെ ഛേദിക്കപ്പെട്ട തല അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്ത് പുറത്തെടുക്കുകയും ആയിരുന്നു.
read also: ശരീരത്തിന് നിറം വെയ്ക്കാനുള്ള ഭക്ഷണങ്ങൾ ഏതെന്നറിയുമോ?
ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലാണ് യുവതി ചികിത്സയ്ക്ക് എത്തിയത്. അനുഭവപരിചയമില്ലാത്ത ജീവനക്കാര്‍ പ്രസവം എടുക്കുന്നതിനായി ശ്രമിച്ചു. കുഞ്ഞിനെ പുറത്ത് എടുത്തത് തെറ്റായ ദിശയില്‍ ആയിരുന്നു. തെറ്റായ നടപടിക്രമത്തിലൂടെ പ്രസവം എടുത്തതിന്റെ ഫലമായി ജീവനക്കാര്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തല വെട്ടി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു, കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗര്‍ഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് അമ്മയുടെ ജീവന് രക്ഷിക്കേണ്ടി വന്നുവെന്നും ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സിലെ ഡോക്ടർ സിക്കന്ദര്‍ പറഞ്ഞു.
ഭയാനകമായ സംഭവത്തിന്റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറലായി. സ്ട്രെച്ചറില്‍ ജീവനുവേണ്ടി മല്ലിട്ട് കിടപ്പിലായ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ആശുപത്രി ജീവനക്കാര്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ വിവാദമായിരിക്കുകയാണ്. ജൂണ്‍ 19നുണ്ടായ ഈ സംഭവം ഗുരുതരമായ മെഡിക്കല്‍ അശ്രദ്ധയാണെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും ഒരു മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പാക് സര്‍ക്കാര്‍.
Post Your Comments