Latest NewsNewsInternationalOmanGulf

ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ജൂൺ 25 വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു.

Read Also: ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ

അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അതേസമയം, രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്‌വരകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.

Read Also: ജിഎസ്ടി കൗൺസിൽ: സ്വർണത്തിന്റെ ഇ-വേ ബിൽ പരിഗണിക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button