Latest NewsNewsLife StyleHealth & Fitness

പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുമ്പോൾ സംഭവിക്കുന്നത്

പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികള്‍ ആരോഗ്യകരമല്ല.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ദോശ ചുടുമ്പോള്‍ കല്ലില്‍ പുരട്ടാനോ അല്ലെങ്കില്‍ കടുകു പൊട്ടിക്കാനോ ഉപയോഗിക്കാം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാന്‍ ആ എണ്ണയും പുതിയ എണ്ണയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

Read Also : ‘കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി’: പി.കെ ബഷീറിനെ തള്ളി സാദിഖലി തങ്ങള്‍

എണ്ണ ധാരാളം അടങ്ങിയ ആഹാരം ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. എണ്ണ ഒരുപാട് അടങ്ങിയ ബേക്കറി വിഭവങ്ങളും വറുത്ത സാധനങ്ങളും കുട്ടികള്‍ക്ക് പരമാവധി നല്‍കാതെ ഇരിയ്ക്കുക. ഏതുതരം എണ്ണ ഉപയോഗിച്ചാലും എണ്ണയുടെ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button