തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അദ്ധ്യാപകരും സ്‌കൂള്‍ അധികൃതരും പിടിഎ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ് 2022 – 23 രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് ‘തളിര്. സര്‍ക്കാരിന് കീഴില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഒരു മാസിക കൂടിയാണ് തളിര്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ.
Post Your Comments