KeralaNattuvarthaLatest NewsNewsIndiaInternational

കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ കടൽ കടത്തും, വിദേശ വിപണികളാണ് ലക്ഷ്യം: എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശ മാർക്കറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ. കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും, ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:സ്കോഡ ഒക്റ്റാവിയ: വിൽപ്പന കുതിച്ചുയരുന്നു

‘ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. ഒരു പഞ്ചായത്തില്‍ ഒരു ഉല്‍പ്പന്നം എന്ന രീതിയിലേക്ക് എത്താനാകണം. അധികം വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കണം’, മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും ഒന്നിച്ച് ചേർന്ന് യോഗം സംഘടിപ്പിച്ചു. പുതിയ കാർഷിക രീതികളും വിപണികളുടെ സാധ്യതയും യോഗത്തിൽ ചർച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button