മുംബൈ: മഹാരഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത് നൽകിയാണ് ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത്. 37 ശിവസേന എം.എല്‍.എമാര്‍ ഒപ്പിട്ട കത്താണ് അയച്ചത്. നിലവില്‍ 42 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
അതേസമയം, വിമത എം.എല്‍.എമാര്‍ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലില്‍ തുടരുകയാണ്. എന്നാല്‍, സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ‘എന്‍.സി.പി പിന്നോട്ട് പോകില്ല, സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരും. ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണ്. ഉദ്ധവ് താക്കറെയാണ് അന്തിമ തീരുമാനം എടുക്കുക’- ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
Post Your Comments