Latest NewsUAENewsInternationalGulf

മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

ദുബായ്: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു മാസം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

മദ്യപിച്ച ശേഷം റോഡിൽ ഗതാഗതം അനുവദിക്കപ്പെട്ടതിന്റെ എതിർ ദിശയിലൂടെ വാഹനം ഓടിക്കുകയും ചുവപ്പ് സിഗ്നൽ ലംഘനം ഉൾപ്പെടെയുള്ള മറ്റ് നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത ബ്രിട്ടീഷ് പൗരനാണ് കോടതി ശിക്ഷ വിധിച്ചത്.

മദ്യ ലഹരിയിൽ വാഹനം ഓടിച്ച ഇയാൾ റോഡിലെ ട്രാഫിക് സിഗ്നൽ ലംഘിച്ചു. എതിർ ദിശയിൽ വാഹനം ഓടിക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതായി ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ തലവനും മുതിർന്ന അഭിഭാഷകനുമായ സലാഹ് ബു ഫറൂഷ വ്യക്തമാക്കി.

Read Also: ലോകത്തെ ആശങ്കയിലാഴ്ത്തി ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button