PalakkadLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യയുടെ ആക്രമണം : പ​ത്തു​പേ​ർ​ക്ക് പരിക്ക്

നിരവധി പേരെ നായ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊ​ടു​വാ​യൂ​ർ : ടൗ​ണി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി തെ​രു​വു​നാ​യയുടെ ആക്രമണം. നിരവധി പേരെ നായ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ന​വ​ക്കോ​ട് പാ​റു (66), പു​തു​പ്പ​ള്ളി തെ​രു​വി​ൽ ബ​ഷീ​ർ (58), കു​ടും​ബാം​ഗ​ങ്ങ​ളാ​യ റി​യാ​സു​ദ്ദീ​ൻ (27), ഹ​ബീ​ബ (23), അ​ബൂ​ബ​ക്ക​ർ കോ​ള​നി ക​ന്ത​സ്വാ​മി, വ​ട​ക്കും​പാ​ടം മീ​നാ​ക്ഷി (72), വാ​സു (60), വേ​ല​ൻ (85), രാ​ജ​ൻ (58), കു​മാ​രി (49), രാ​ധി​ക (25) പൂ​ള​പ​റമ്പ് മാ​ധ​വ​ൻ (55), പൂ​ത്ര​ക്കാ​ട് പെ​ട്ട (75) ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് സം​ഭ​വം. ര​ണ്ടു കൈ​യ്യി​ലും പ​രി​ക്കേ​റ്റ മീ​നാ​ക്ഷി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പ​ല​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Read Also : ബൈക്കപകടം: ശങ്കു വെന്റിലേറ്ററിൽ, അപകടത്തിൽ ദുരുഹത ആരോപിച്ച് സോഷ്യൽ മീഡിയ

അതേസമയം, കൊ​ടു​വാ​യൂ​രി​ൽ തെ​രു​വു​നാ​യ​യി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് മേ​ലാ​ർ​ക്കോ​ട് സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​ർ​ക്ക് കൂ​ട്ട​മാ​യി തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് സ്ഥ​ല​ത്ത് പ​രി​ഭ്രാന്തി​ക്കി​ടയാ​ക്കിയിരിക്കുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button