ന്യൂഡൽഹി: അഗ്നിപഥിനെതിരെ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്. ജൂണ്‍ 27നാണ് സത്യാഗ്രഹത്തിന് കോൺഗ്രസ് നേതൃത്വം ആഹ്വാനം നൽകിയത്. സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയാണ് എ.ഐ.സി.സിയുടെ സത്യാഗ്രഹം. സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.
‘രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എം.എല്‍.എമാരും എം.പിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും’- രാധാകൃഷ്ണന്‍ വ്യക്തമാക്കി .
Read Also: പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഥ് പദ്ധതിയെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
Post Your Comments