ന്യൂഡൽഹി: ഗൗതം അദാനിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് 60,000 കോടി രൂപ സംഭാവന നൽകും. സാമൂഹ്യ പ്രവർത്തനങ്ങൾക്കാണ് ഈ തുക നീക്കിവെക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി.
ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയായിരിക്കും ഗൗതം അദാനിയുടേത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് അദാനി ഫൗണ്ടേഷനാണ് സംഭാവന നൽകുന്നത്.
Also Read: ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ
‘ആരോഗ്യം, വിദ്യാഭ്യാസം, സ്കിൽ ഡെവലപ്മെന്റ് എന്നിവയുടെ പ്രവർത്തനം മന്ദഗതിയിലായാൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം വിദൂരമാകും. അതിനാൽ, ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്’, ഗൗതം അദാനി പറഞ്ഞു.
Post Your Comments