ഓഫർ വിലയിൽ റെഡ്മി നോട്ട് 10T 5G സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ വിലയിൽ സെയിൽ നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനമാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ നോക്കാം.
6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. MediaTek Dimensity 700 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 18 W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ച വയ്ക്കുന്നുണ്ട്.
Also Read: പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
48 മെഗാപിക്സൽ, 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റ് 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.
Post Your Comments