അബുദാബി: ജോർദാൻ രാജാവിനെ രാജ്യത്തേക്ക് സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിനായി എത്തിയ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ തുടങ്ങിയവരും യുഎഇ പ്രസിഡന്റിനോടൊപ്പം സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, അബ്ദുള്ള രണ്ടാമനൊപ്പം ജോർദാൻ പ്രധാനമന്ത്രി ഡോ. ബിഷർ അൽ ഖസാവ്നെ, ഉപപ്രധാനമന്ത്രിയും ജോർദാൻ വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദി, ജോർദാൻ രാജാവിന്റെ ഓഫീസ് ഡയറക്ടർ ജാഫർ ഹസ്സൻ എന്നിവരും ഉണ്ടായിരുന്നു.
Read Also: കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല: പ്രതിഷേധിച്ച് ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ
Post Your Comments