KeralaLatest NewsNews

മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന

ഹിന്ദുത്വമാണ് പരമ പ്രധാനം, ബാല്‍ താക്കറെയുടെ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നയവും സ്വീകാര്യമല്ലെന്ന് ശിവസേന എംഎല്‍എമാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവിലേയ്ക്ക്. ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also:വിദേശത്തെ ജോലി നഷ്ടപ്പെട്ടിട്ടും ശിവകല നാട്ടിലെത്തിയില്ല, പ്രകാശ് ദേവരാജന്റെയും മകന്റെയും മരണങ്ങളിൽ പുതിയ വിവരങ്ങൾ

വിമത എംഎല്‍എമാര്‍ മടങ്ങി വരണമെന്നും റാവത്ത് അഭ്യര്‍ത്ഥിച്ചു. ശിവസേന എംഎല്‍എമാര്‍ക്ക് അഹിതമായ ഒരു തീരുമാനവും ഉദ്ധവ് സ്വീകരിക്കില്ലെന്നും റാവത്ത് എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കി. ചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്തുന്നതിന്റെ ഭാഗമായാണ് റാവത്തിന്റെ നീക്കം എന്നാണ് സൂചന. എന്നാല്‍ റാവത്തിന്റെ നീക്കത്തോട് വിമത എംഎല്‍എമാര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അവസരവാദ സഖ്യവുമായി മുന്നോട്ട് പോകാന്‍ തയ്യാറല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിമത              എംഎല്‍എമാര്‍. ഹിന്ദുത്വമാണ് പരമ പ്രധാനമെന്നും ബാല്‍ താക്കറെയുടെ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നയവും സ്വീകാര്യമല്ലെന്നുമുള്ള നിലപാടാണ് വിമതര്‍ക്ക് ഉള്ളത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button