Latest NewsKeralaIndiaNews

ഷാജ് കിരൺ സന്ദീപ് വാര്യരുടെ സുഹൃത്തോ? ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കൊപ്പമുള്ള ഷാജ് കിരണിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ആരോപണങ്ങൾ ഉയരുന്നത്.

Also Read:ഇഡി ഒന്നുമല്ല, കോണ്‍ഗ്രസ് നേതാക്കളെ ആർക്കും ഭയപ്പെടുത്താനാകില്ല: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

2021 സെപ്തംബറിൽ കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍കുമാറുമായി ഷാജ് കിരണും സന്ദീപ് വാര്യരും കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തു വന്നതോടെയാണ് ആരോപണങ്ങൾ ശക്തമായത്. മന്ത്രിയുടെ വസതിയിൽ വച്ച് നടന്ന വിരുന്നിലാണ് ഇരുവരും പങ്കെടുത്തതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.

അതേസമയം, സംഭവത്തിൽ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഷാജ് കിരണുമായുള്ള ബന്ധത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യര്‍ക്കെതിരെ കര്‍ണാടക മന്ത്രിയും പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button