ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്ന റാണി ദുർഗാവതിയുടെ ചരമ വാർഷിക ദിനമാണ് ജൂൺ 24. അക്ബറിന്റെ മുഗൾ സൈന്യത്തോട് പൊരുതി ചരിത്രത്താളുകളിൽ ഇടം നേടിയ ഈ പെൺപുലിയെക്കുറിച്ചു അറിയാം.
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ചന്ദേല രാജാവായിരുന്ന കീരാത്റായിയുടെ മകളാണ് റാണി ദുർഗാവതി. 1524 ഒക്ടോബർ 5ന് ജനിച്ച റാണി ദുർഗാവതി തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഗോണ്ട്വാനയിലെ രാജാവായിരുന്ന ദൽപത്ത് ഷായെ വിവാഹം ചെയ്തു. ഇവർക്ക് വീർ നാരായൺ എന്ന മകൻ ജനിച്ചു. മകന്റെ ജനനത്തിന് 5 വർഷത്തിന് ശേഷം ദൽപത്ത് ഷാ മരണത്തിന് കീഴടങ്ങിയതോടെ ഭരണകാര്യങ്ങൾ നോക്കി നടത്തിയത് റാണി ദുർഗാവതിയായിരുന്നു. ഒരു സ്ത്രീയുടെ കീഴിൽ രാജ്യം വളരുന്നത് കണ്ട് ഏവരും അമ്പരന്നു. രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്ക് പ്രാധാന്യം നൽകിയ റാണി ദുർഗാവതി ജബല്പൂറിന് സമീപം റാണിറ്റൽ ജലസംഭരണി നിർമ്മിച്ചു.
read also: ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ
റാണിയുമായി ബന്ധപ്പെട്ട അതിശയിപ്പിക്കുന്ന ഒരു കഥ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഗർഹ മണ്ഡ്ലയിൽ ഒരു സിംഹമുണ്ടായിരുന്നു. വളരെ അപകടകാരിയായ സിംഹത്തെ വേട്ടയാടി കൊല്ലുവാൻ സൈന്യത്തിലെ ആർക്കും തന്നെ സാധിച്ചിരുന്നില്ല. എന്നാൽ, റാണി ദുർഗാവതി സിംഹത്തെ പിന്തുടരുകയും കൊല്ലുകയുമായിരുന്നു.
1556ൽ മൽവായിലെ സുൽത്താൻ ആയിരുന്ന ബാസ് ബഹദൂർ റാണി ദുർഗാവതിയുടെ രാജ്യം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, റാണി ദുർഗാവതിയുടെ സൈന്യത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 1562ൽ ബാസ് ബഹദൂറിനെ അക്ബർ പരാജയപ്പെടുത്തുകയും മൽവ പ്രദേശത്തെ മുഗൾ സാമ്രാജ്യത്തിന് കീഴിലാക്കുകയും ചെയ്തു.
1564ൽ അസാഫ് ഖാന്റെ നേതൃത്വത്തിലുള്ള സൈന്യം ഗർഹ മണ്ഡ്ലയെ ആക്രമിച്ചു. ഈ ഏറ്റുമുട്ടലിനിടയിൽ ഗർഹ മണ്ഡ്ലയുടെ സൈന്യാധിപൻ മരണപ്പെട്ടപ്പോൾ സൈന്യത്തിന്റെ നേതൃത്വം റാണി ഏറ്റെടുക്കുകയും മുഗൾ സൈന്യത്തെ തന്റെ ഭരണപ്രദേശത്ത് നിന്നും തുരത്തിയോടിക്കാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ, യുദ്ധത്തിനിടയിൽ ദുർഗാവതിയുടെ കഴുത്തിലും ചെവിയിലും ഓരോ അമ്പുകൾ പതിച്ചു. മുഗൾ സൈന്യത്തിന് പിടികൊടുക്കാൻ താല്പര്യം ഇല്ലാതിരുന്ന റാണി ദുർഗാവതി തന്റെ മന്ത്രിയായിരുന്ന അധർ സിങിനോട് തന്നെ കൊല്ലണമെന്ന് അവശ്യപ്പെട്ടു. എന്നാൽ, റാണിയോടു അകമഴിഞ്ഞ ബഹുമാനമുണ്ടായിരുന്ന അദ്ദേഹത്തിന് റാണിയെ കൊല്ലാൻ മനസ് വന്നില്ല. തുടർന്ന്, റാണി കയ്യിൽ കിട്ടിയ കത്തി വയറിൽ കുത്തിയിറക്കി സ്വയം മരണം വരിച്ചു. 1564 ജൂൺ 24നായിരുന്നു റാണിയുടെ മരണം.
റാണിയുടെ മകനായ വീർ നാരായണനും ഈ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു.
Post Your Comments