തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എൻ ഊര് പൈതൃക ഗ്രാമമെന്ന പദ്ധതി വൻ വിജയമാണെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വയനാടൻ വിനോദ സഞ്ചാരത്തിൻ്റെ പുത്തൻ ഉണർവ്വ് എന്ന തലക്കെട്ടോടെയാണ് മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.
Also Read:അഭയ കേസിൽ വൻ ട്വിസ്റ്റ്: പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
‘ജൂൺ നാലിനാണ് വയനാട് ജില്ലയിലെ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എൻ ഊര് പൈതൃക ഗ്രാമത്തിൻ്റെ പ്രവർത്തനം വയനാടിൻ്റെ ടൂറിസം മേഖലയിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ജൂൺ 11 മുതലാണ് ഇവിടെ ടിക്കറ്റ് നിരക്ക് ഏർപ്പാടാക്കി തുടങ്ങിയത്. അന്ന് മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ 15,000 സഞ്ചാരികൾ എൻ ഊര് പൈതൃക ഗ്രാമത്തിലെത്തി. പ്രതിദിനം ആയിരത്തിൽ അധികം സഞ്ചാരികൾ. ആറ് ലക്ഷം രൂപയിൽ അധികം വരുമാനം’, മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
എൻ ഊര് പൈതൃക ഗ്രാമം: വയനാടൻ വിനോദ സഞ്ചാരത്തിൻ്റെ പുത്തൻ ഉണർവ്വ്. ജൂൺ നാലിനാണ് വയനാട് ജില്ലയിലെ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എൻ ഊര് പൈതൃക ഗ്രാമത്തിൻ്റെ പ്രവർത്തനം വയനാടിൻ്റെ ടൂറിസം മേഖലയിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.
ജൂൺ 11 മുതലാണ് ഇവിടെ ടിക്കറ്റ് നിരക്ക് ഏർപ്പാടാക്കി തുടങ്ങിയത്. അന്ന് മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ 15,000 സഞ്ചാരികൾ എൻ ഊര് പൈതൃക ഗ്രാമത്തിലെത്തി. പ്രതിദിനം ആയിരത്തിൽ അധികം സഞ്ചാരികൾ. ആറ് ലക്ഷം രൂപയിൽ അധികം വരുമാനം. ഉദ്ഘാടന ദിവസമായ ജൂൺ 4 മുതൽ ആദ്യത്തെ ഒരാഴ്ച പ്രവേശനം സൗജന്യമായിരുന്നു. ഈ ദിവസത്തെ സഞ്ചാരികളുടെ എണ്ണം കൂടി നോക്കിയാൽ ഈ കണക്കുകൾ ചിലപ്പോൾ ഇരട്ടി ആയേക്കാം.
ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഭ്യന്തര, അന്തർസംസ്ഥാന സഞ്ചാരികളെ ആകർഷിക്കാൻ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോത്ര ജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഈ ഗ്രാമം പട്ടിക വർഗ്ഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് തയ്യാറാക്കിയത്.
Post Your Comments