![](/wp-content/uploads/2022/06/hijab-1.jpg)
മംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. നേരത്തെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന പെൺകുട്ടികൾ, ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
അതേസമയം, കോടതി വിധി ചൂണ്ടിക്കാട്ടി, ഹിജാബ് ധരിക്കാൻ അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്നാണ്, വിദ്യാർത്ഥിനികൾ ടിസി വാങ്ങി മറ്റ് കോളേജിൽ ചേരാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിയമങ്ങൾ പാലിക്കാൻ മുസ്ലീം പെൺകുട്ടികൾ തയ്യാറല്ലെങ്കിൽ, നിയന്ത്രണമില്ലാത്ത മറ്റ് കോളേജുകളിൽ ചേരാൻ അവർക്ക് അവസരം ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പെൺകുട്ടികളാണ് മംഗളൂരുവിലെ ഹമ്പക്കട്ട ക്യാമ്പസിനുള്ളിൽ എത്തിയത്. ഇതുസംബന്ധിച്ച് പെൺകുട്ടികൾ വാർത്താ സമ്മേളനവും നടത്തിയിരുന്നു. ഇതിൽ രണ്ട് കുട്ടികൾക്ക് എൻ.ഒ.സി നൽകിയെന്നും ഒരാൾക്ക് ടിസി നൽകിയെന്നും കോളേജ് പ്രിൻസിപ്പൽ അനസൂയ റായ് അറിയിച്ചു.
കേരളത്തിൽ നിന്നുള്ള എം.എസ്.സി വിദ്യാർത്ഥിനിയായ മുസ്ലീം പെൺകുട്ടിയും, അനാരോഗ്യം ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയതായി പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
Post Your Comments