Latest NewsKeralaNews

ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ. റാന്നി കെ.എസ്.ആർ.ടി. സി സ്റ്റാൻഡിലാണ് സംഭവം. ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന്‍ ജി.വര്‍ഗീസ് എന്നിവര്‍ക്കാണ് യുവാക്കളുടെ മര്‍ദ്ദനമേറ്റത്. സംഭവത്തിൽ തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍(24), ശരത്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read:ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിന്റെ ടയറിൽ യുവാക്കളിൽ ഒരാൾ മൂത്രമൊഴിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. ഇവിടെ നിന്ന് മടങ്ങിപ്പോയ യുവാവ് കൂട്ടുകാരെയും കൊണ്ട് വന്ന് ബസ് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം നടന്നത്.

അതേസമയം, സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുകയായിരുന്നു. ബസ്‌സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button