Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല: മന്ത്രി

 

 

തിരുവനന്തപുരം: പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വായന ഒരു പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.

10,000, 5,000, 3,000 രൂപ വീതമാണ് ആദ്യ മൂന്ന് റാങ്കുകാർക്കുള്ള സംസ്ഥാനതല സ്‌കോളർഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 2500ഓളം പേർക്കു ജില്ലാതല സ്‌കോളർഷിപ്പുകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. കനറാ ബാങ്കിന്റെ സഹായത്തോടെയാണു തളിര് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർഷിപ്പ് 2022-2023ന്റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ, ഡി.ഇ.ഒ ആർ.എസ് സുരേഷ്ബാബു, സ്‌കൂൾ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എ. വിൻസെന്റ്, അഡീഷണൽ എച്ച്.എം വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ.ആർ. ഫാമില തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button