തിരുവനന്തപുരം: സംസ്ഥാനത്തെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സേവനങ്ങള്‍ ഓൺലൈനാക്കാനൊരുങ്ങുന്നു. അടുത്ത മാസം മുതൽ എല്ലാ സേവനങ്ങളും ഓൺലൈനാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു.
സംസ്ഥാനത്തെ ഓരോ ക്വാറിയെക്കുറിച്ചും ഡിജിറ്റലായി അറിയാനായി ക്വാറികളിൽ ഡ്രോൺ സർവേ നടത്താൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. നിശ്ചിത അളവുവരെയുള്ള വീടു വയ്ക്കാൻ മണ്ണെടുക്കാനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന തരത്തില്‍ ചട്ടഭേദഗതി പരിഗണനയിലാണ്.
കേന്ദ്രാനുമതി ലഭിച്ചാലേ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ. അവർ അനുമതി തന്നില്ലെങ്കിൽ കേരളത്തിന് മുന്നോട്ടുപോകുന്നതിൽ തടസങ്ങളുണ്ടാകും. ഇതാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു
Post Your Comments